വടകര: അഴിത്തല കടൽതീരത്ത് വൻതിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഏതാണ്ട് 8 മീറ്റർ നീളമുണ്ട് ഇതിന്.
ചോമ്പാൽ ഹാർബർ ഭാഗത്ത് രാവിലെ 8 മണിയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ തിമിംഗല ജഡം കണ്ടത്. പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളിവീട് അംഗൻവാടിയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇത് തീരത്തടിയുകയായിരുന്നു. തുടർന്ന് വാർഡ് കൗൺസിലർ പി.വി ഹാഷിം തീരദേശ പൊലീസിനെയും വന്യജീവി - വനം വകുപ്പ് അധികൃതരെയുമെന്ന പോലെ നഗരസഭ കാര്യാലയത്തിലും വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ജഡം ഇന്ന് സാൻഡ് ബാങ്ക്സിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |