ദുബായ്: ഐ.പി.എല്ലിൽ നിന്ന് ഉടൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കഴിയുന്നത്ര കാലം കളിക്കണമെന്നാണ് ആഗ്രഹമെന്നും ധോണി പറഞ്ഞു. സൂപ്പർ കിംഗ്സ് ഉടമകളായ ഇന്ത്യ സിമന്റ്‌സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെയാണ് ധോണി നയം വ്യക്തമാക്കിയത്.