SignIn
Kerala Kaumudi Online
Thursday, 25 April 2024 10.07 AM IST

പ്ളസ് വൺ: ജില്ലയിൽ 36,542 വിദ്യാർത്ഥികൾ പുറത്ത്

dddddddddd

മലപ്പുറം : പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റും വന്നതോടെ ജില്ലയിൽ 36,542 വിദ്യാർത്ഥികൾ പുറത്താണ്. ജില്ലയിൽ ആകെയുള്ള 41,​296 സീറ്റുകളിൽ 41,​295 സീറ്റുകളിലേക്കുമുള്ള പ്രവേശന ലിസ്റ്റാണ് രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചത്. മെറിറ്റ് വിഭാഗത്തിൽ ഇനി ആകെ അവശേഷിക്കുന്നത് എസ്.സി വിഭാഗത്തിലെ ഒരു സീറ്റ് മാത്രം. 77,837 അപേക്ഷകരിൽ 36,542 വിദ്യാർത്ഥികളുടെ ഹയർസെക്കൻഡറി പഠനം ചോദ്യചിഹ്നമായി തുടരുകയാണ്.

മൂന്നാംഘട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റും കമ്മ്യൂണിറ്റി വിഭാഗത്തിലേക്കുള്ള സീറ്റുകളുടെ അലോട്ട്മെന്റും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ അലോട്ട്മെന്റിൽ ഉൾപ്പെടാൻ വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. ഇത്തരത്തിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾ ഇനി മാനേജ്മെന്റ് സീറ്റിലേക്കോഅൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കോ ഉയർന്ന പണം കൊടുത്ത് പ്രവേശനം നടത്താനുള്ള ശ്രമങ്ങൾ നടത്തണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കേണ്ടി വരിക. 18,488 സീറ്റുകളാണ് നോൺ മെറിറ്റിലും അൺ എയ്ഡഡ് മേഖലയിലും ഉള്ളത്. ഇത്രയും സീറ്റുകളിലേക്ക് അഡ്മിഷൻ നടന്നാലും 18,054 വിദ്യാർത്ഥികൾക്ക് വീണ്ടും സീറ്റില്ലാത്ത അവസ്ഥയാണ്. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിദ്യാർത്ഥി സംഘടനകളെല്ലാം കളക്ട്രേറ്റിലേക്ക് നിരവധി തവണ മാർച്ചുകൾ നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി സീറ്റ് ക്ഷാമം ഉണ്ടെങ്കിലും മലപ്പുറത്താണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുറത്ത് നിൽക്കേണ്ട സാഹചര്യമുള്ളത്.

മറ്റു പഠന സാദ്ധ്യതകൾ

വി.എച്ച്.എസ്.ഇ,പോളിടെക്നിക്ക്, ഐടി.ഐ മേഖലയിൽ ആകെ 5000 സർക്കാർ സീറ്റുകളുണ്ട്. സർക്കാർ,എയ്ഡഡ് മേഖലയിൽ 2790 വി.എച്ച്.എസ്.ഇ സീറ്റുകളാണുള്ളത്. ഐ.ടി.ഐയിൽ 1124ഉം പോളിയിൽ 1360ഉം സീറ്റുകളുണ്ട്. പോളിയും ഐ.ടി.ഐയും ചേർന്ന് 5000ത്തിന് മുകളിൽ സീറ്റുണ്ടെങ്കിലും വളരെ ചെലവേറിയതായതിനാൽ കൂടുതൽ സീറ്റുകളും ഒഴിഞ്ഞ് കിടക്കാറാണ് പതിവ്. ഹയർ സെക്കൻഡറി പഠനം ആഗ്രഹിച്ച വിദ്യാർത്ഥികൾക്ക് പോളിടെക്നിക്കും ഐ.ടി.ഐയയും പരിഹാരമാവില്ല.

പ്രതീക്ഷ

കമ്മ്യൂണിറ്റിയിൽ 20 ശതമാനം വിദ്യാർത്ഥികൾക്കാണ് സീറ്റുകൾ നൽകാറുള്ളത്. ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ നിലവിൽ അലോട്ട്മെന്റിൽ ഇടം പിടിച്ച് താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ചിലർ കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാദ്ധ്യതയുണ്ട്. അതോടെ മെറിറ്റ് ലിസ്റ്റിൽ കുറഞ്ഞ എണ്ണം സീറ്റുകൾ കൂടെ ബാക്കിയാവും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത് ചില വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PLUS ONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.