കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുന്ന സർക്കാർ നിലപാടു തിരുത്തണമെന്നു വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം ഉന്നതാധികാര സമിതി യോഗംആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടകർക്കു വേണ്ട സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പി. വിജയബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. വാസുദേവൻ, കേന്ദ്രകമ്മറ്റിയംഗം വി. സുധാകരൻ, ട്രഷറർ ആശ്രാമം സുനിൽ കുമാർ, സുരേഷ് കുമാർ ചേരിയിൽ, ടി.പി. ശശാങ്കൻ, കടകംപള്ളി രാമചന്ദ്രൻ, ബിനു ആചാര്യ പ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |