മലപ്പുറം: ജില്ലയിൽ 931 പേർക്ക് കൊവിഡ് -19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും നേരത്തെ രോഗബാധയുണ്ടായവരുമായി നേരിട്ടു സമ്പർക്കമുണ്ടായവരാണ്. 918 പേർക്കാണ് ഇത്തരത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. 10.4 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,153 പേർ ബുധനാഴ്ച മാത്രം കൊവിഡ് മുക്തരായി.
40,230 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരിൽ എട്ട് പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ അഞ്ചുപേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 10,546 പേർ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |