തൃശൂർ : ഇളവുകളുടെ ആശ്വാസത്തിൽ ജില്ലയിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ചില ക്ഷേത്രങ്ങൾ ആഘോഷ പരിപാടികളുമായാണ് രംഗത്തെത്തിയിട്ടുള്ളത്. 13 നാണ് പൂജവയ്പ്പ്, 14 ന് മഹാ നവമി, 15 ന് വിദ്യാരംഭം. ആയിരക്കണക്കിന് പേർ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കാറുള്ള ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ഇത്തവണയും വിദ്യാരംഭം ചടങ്ങായി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. കുലവാഴ വിതാനം കൊണ്ട് ശ്രദ്ധേയമായ ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്നലെ മുതൽ തുടക്കമായി. പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കമാകും. കോലഴി കൊട്ടാരം മൂകാംബിീക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇന്ന് വൈകിട്ട് 6.30 ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ രഘു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മനോജ് കുമാർ, മാളവിക മേനോൻ എന്നിവരുടെ ഭക്തിഗാനസുധ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |