SignIn
Kerala Kaumudi Online
Friday, 19 April 2024 4.59 PM IST

ലഖിംപൂർ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചു; രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കും  

lakhimpur-violence

ലക്‌നൗ: ലഖിംപൂരിൽ കർഷകർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചു.അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ്‌കുമാർ ശ്രീവാസ്തവ അന്വേഷിക്കും. രണ്ട് മാസത്തിനകം കമ്മിഷൻ അന്വേഷണം പൂർത്തിയാക്കും.

സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചത്.കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ നേരത്തെ കൊലപാതക കുറ്റം ചുമത്തിയിരുന്നു.


രണ്ട് വാഹനങ്ങളാണ് കർഷകർക്ക് നേരെ ഇടിച്ചുകയറ്റിയത്. ഈ വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു വാഹനം ആശിഷ് മിശ്രയുടേതും, മറ്റൊന്ന് സുഹൃത്തിന്റേതുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.അതേസമയം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പിന്നാലെ അഖിലേഷ് യാദവ് ഇന്ന് ലഖിംപൂർ സന്ദർശിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LAKHIMPUR KHERI VIOLENCE, INQUIRY COMMISSION, RETIRED ALLAHABAD HC JUDGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.