ശ്രീകൃഷ്ണപുരം: ഗാന്ധി ദർശൻ സമിതി സംസ്ഥാന അദ്ധ്യക്ഷൻ വി.സി. കബീറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നാരംഭിച്ച ഗാന്ധി സ്മൃതി സന്ദേശ ജാഥയ്ക്ക് ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിന് സമീപം സ്വീകരണം നൽകി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തി. സ്വീകരണ യോഗം മുൻ എം.എൽ.എ: കെ.എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്റെ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ, വി.എൻ. കൃഷ്ണൻ, പി.എസ്. മുരളീധരൻ, കെ. ബാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ, കെ.ജി. ബാബു, കെ. അശോകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |