കോട്ടയം : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ഒരുമാസം നീളുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് ചങ്ങനാശേരി ഇ.എം.എസ് ടൗൺഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, സന്ധ്യ മനോജ്, കെ.എം. നജിയ, ടി.എ. അശോക് കുമാർ, സോജൻ സെബാസ്റ്റ്യൻ, കെ.എം. രാധാകൃഷ്ണപിള്ള, അഡ്വ. എം. മധുരാജ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |