SignIn
Kerala Kaumudi Online
Friday, 19 April 2024 12.55 PM IST

ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ,​ വിദേശവിനോദ സഞ്ചാരികൾക്ക് ഒക്ടോബർ 15 മുതൽ വിസ അനുവദിക്കും

kk

ന്യൂഡൽഹി : ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാണ് ആദ്യം വിസ അനുവദിക്കുക. നവംബര്‍ 15 മുതല്‍ സാധാരണ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ് കേസുകളില്‍ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് ടൂറിസം മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതൽ വിസ അനുവദിക്കുന്നത് നിറുത്തി വച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന വിമാന സര്‍വീസുകളും നിറുത്തിവെച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TOURIST VISA, TOURISM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.