SignIn
Kerala Kaumudi Online
Saturday, 20 April 2024 2.41 AM IST

പഞ്ചായത്തുതല എക്സിബിഷൻ

exhibition-

ചിറയിൻകീഴ്: അങ്കണവാടികളുടെ 46-ാമത് വാർഷികാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളും കുട്ടികളും ചേർന്ന് പഞ്ചായത്തുതല എക്സിബിഷൻ സംഘടിപ്പിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. മുരളി ഉദ്‌ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക, വാർഡ് മെമ്പർമാരായ സുരേഷ് കുമാർ, ബേബി, മനു, സൂസി, പഞ്ചായത്ത്‌ സെക്രട്ടറി ബിന്ദു ലേഖ, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു പ്രകാശ് എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ നേതൃത്വം നൽകി.

ഫോട്ടോ അടിക്കുറിപ്പ് : അങ്കണവാടികളുടെ 46-ാമത് വാർഷികാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള പഞ്ചായത്തുതല എക്സിബിഷൻ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.