ചെറുവള്ളി : ഐ.സി.ഡി.എസിന്റെ സേവനങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ അങ്കണവാടി ജീവനക്കർ അവതരിപ്പിക്കുന്ന കരകൗശലവസ്തുക്കളുടെപ്രദർശനം തുടങ്ങി. ഐ.സി.ഡി.എസ് 46ാം വാർഷികഭാഗമായി ചെറുവള്ളി ഗവ.എൽ.പി.സ്കൂളിലാണ് പരിപാടി. പ്രീ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കളിമൺ ശില്പങ്ങൾ, കുട്ടികളുടെ വിനോദോപാധികൾ തുടങ്ങി അങ്കണവാടി ജീവനക്കാർ നിർമ്മിച്ചവയാണ് ഉൾക്കൊള്ളിച്ചത്. ചിറക്കടവ് പഞ്ചായത്തിലെ 34 അങ്കണവാടിയിലേയും ജീവനക്കാർ പങ്കെടുക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |