ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കാൻ കളക്ടർ എ. അലക്സാണ്ടർ നിർദ്ദേശം നൽകി. ആരോഗ്യ ജാഗ്രതാ പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന ജില്ലാതല ഇൻസ്പെക്ഷൻ ടീമിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡുകൾ തോറുമുള്ള ആരോഗ്യസേന പുനഃസംഘടിപ്പിച്ച് നടപടികൾ സജീവമാക്കണം.
മാലിന്യ നിർമാർജനം, പരിസര ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ ലഘുലേഖ വിതരണം തുടങ്ങിയവ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തണം. മാലിന്യ സംസ്കരണം ഉറവിടങ്ങളിൽ തന്നെ നടത്തുന്നതിനുള്ള സംവിധാനം ശുചിത്വമിഷൻ, ഹരിതകേരളം, തദേശ സ്ഥാപനങ്ങൾ എന്നിവ സഹകരിച്ച് ഉറപ്പാക്കണം. പ്രതിരോധ പ്രവർത്തനങ്ങളിൽ കുടുംബശ്രീ, സാക്ഷരതാ മിഷൻ, തുടങ്ങിയവയും പങ്കാളിത്തം വഹിക്കണം. എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് അലെർട്ടിന്റെ പ്രവർത്തന ലഘുലേഖ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |