കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മജി സ്വപ്നം കണ്ട രാമരാജ്യം സാർത്ഥകമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ. കണ്ണൂർ മാരാർജി ഭവനിൽ സേവാസപ്താഹ് സമാപനത്തിൽ ഗാന്ധിദർശനം മോദിയിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്തിക്കൊണ്ടുള്ള ഗാന്ധിജി സ്വപ്നം കണ്ട ഭാരതമാണ് മോദി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ യു.ടി. ജയന്തൻ, ഭാഗ്യശീലൻ ചാലാട്, എം.കെ. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു. എം.പി. സുമേഷ് സ്വാഗതവും പി. സെലീന നന്ദിയും പറഞ്ഞു.