വൈപ്പിൻ: ഐ.സി.ഡി.എസ് നാൽപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പ്രദർശനമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ ജയൻ, ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബോധ ഷാജി , ബ്ളോക്ക് മെമ്പർമാരായ ശാന്തിനി പ്രസാദ്, ഷെന്നി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ലോറൻസ് അൻന്റോണിയ അൽമേഡ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച്.അലി, ഗ്രാമപഞ്ചാത്ത് അംഗങ്ങൾ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സബിത ജോസഫ്, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നിവർ പങ്കെടുത്തു.