മാലെ : മാൽദീവ്സിൽ നടക്കുന്ന സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിലും സമനില വഴങ്ങി ഇന്ത്യൻ ടീം. ഇന്നലെ ശ്രീലങ്കയോട് ഗോൾരഹിത സമനിലയാണ് സുനിൽ ഛെത്രിയും സംഘവും വഴങ്ങിയത്. ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനോട് 1-1നായിരുന്നു സമനില. അവസരങ്ങൾ പാഴാക്കുന്നതിൽ മാത്രം ശ്രദ്ധചെലുത്തിയ ഇന്ത്യൻ ടീം ആരാധകരെ തീർത്തും നിരാശരാക്കുകയായിരുന്നു. ഞായറാഴ്ച നേപ്പാളുമായും ബുധനാഴ്ച മാൽദീവ്സുമായാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |