SignIn
Kerala Kaumudi Online
Friday, 19 April 2024 10.15 PM IST

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

kancha

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. പട്ടുവം കോട്ടക്കിൽകടവ് പാലത്തിന് സമീപം ചെറുതാഴം ഭാസ്കരൻ പീടികയ്ക്ക് സമീപത്തെ അവിഞ്ഞിയിൽ ഹരിജൻ കോളനിയിൽ താമസിക്കുന്ന പി. കരുൺജിത്തി(21)നെ പ്രിവന്റീവ് ഓഫീസർ ടി.വി.കമലാക്ഷനും സംഘവും പിടികൂടി.

ഏമ്പേറ്റിൽ വച്ച് തളിപ്പറമ്പ് റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.എച്ച്. ഷഫീക്കും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ ചെറുതാഴം അംശം പെരിയാട്ടെ പൊന്നാരൻ വീട്ടിൽ കെ.വി. അഭിജിത്തിനെയും (21) പിടികൂടി. പ്രിവന്റീവ് ഓഫീസർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ, പി.പി. മനോഹരൻ സി.ഇ.ഒമാരായ പി.പി. രജിരാഗ്, ഇ.എച്ച്. ഫെമിൻ, ഡ്രൈവർ അനിൽകുമാർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KANCHAV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.