കൊച്ചി: കേരള കോൺഗ്രസിന്റെ 57 മത് ജന്മദിനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11ന് വിവിധ പരിപാടികളോടെ നടത്തമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി അറിയിച്ചു. എറണാകുളം ശിക്ഷക്ക്സദൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ഇന്ത്യൻ രാഷ്ടീയത്തിൽ പ്രാദേശിക പാർട്ടികളുടെ പ്രസക്തി ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. പാർട്ടിയുടെ ജന്മദിന സമ്മാനമായി തെരുവിൽ കഴിയുന്നവർക്ക് കൊവിഡ് പ്രധിരോധ സമഗ്രികളും ഭക്ഷണപൊതികളും വിതരണം ചെയ്യുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.