കൊല്ലം: ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ കീം ഓപ്ഷൻ രജിസ്ട്രേഷന് സംവിധാനം ഒരുക്കി. വിദ്യാർത്ഥികൾക്ക് സൗജന്യമായി വളരെ എളുപ്പത്തിൽ രജിസ്ട്രേഷൻ നടത്താനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പൂതകുളം യുവരശ്മി ക്ലബ്, ചാത്തനൂർ ഭരത് ട്യൂഷൻ സെന്റർ, പരവൂർ ഐ ക്യൂ ട്യൂഷൻ സെന്റർ, കല്ലുവാതുക്കൽ ആചാര്യ ട്യൂഷൻ സെന്റർ, പാരിപ്പള്ളി ശബരി കോളേജ്, കൊട്ടിയം തങ്കം ബുക്ക് സ്റ്റാൾ, ചിറക്കര.കൈരളി ക്ലബ് എന്നിവിടങ്ങളിൽ സൗജന്യമായി കീം ഓപ്ഷൻ രജിസ്ട്രേഷന് സംവിധാനം വെള്ളിയാഴ്ചയും ശനിയാഴ്ചയും ലഭ്യമാണ്. ഫോൺ: 9526109997.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |