SignIn
Kerala Kaumudi Online
Friday, 19 April 2024 1.50 AM IST

ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് വൈസ് ചെയർമാൻ

che

തിരുവനന്തപുരം: കേരള ഖാദി-ഗ്രാമവ്യവസായ ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ നിയമിച്ചു.

ശോഭന ജോർജ്ജ് രാജി വച്ച ഒഴിവിലേക്കാണ് നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരള മിഷൻ കോ ഓർഡിനേറ്ററായിരുന്നു ചെറിയാൻ ഫിലിപ്പ്. 2001ൽ യു.ഡി.എഫ് വിട്ട് സി.പി.എം പാളയത്തിലെത്തിയ ചെറിയാൻ ഫിലിപ്പ് അതേ വർഷം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെയും 2006ൽ കല്ലൂപ്പാറയിൽ ജോസഫ് എം. പുതുശ്ശേരിക്കെതിരെയും 2011ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരനെതിരെയും ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2006ലെ വി.എസ് സർക്കാരിന്റെ കാലത്ത് കെ.ടി.ഡി.സി ചെയർമാനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.