തിരുവനന്തപുരം: പ്ളസ് വണ്ണിന് വീടിനടുത്തുള്ള സ്കൂളിൽ എല്ലാവർക്കും പ്രവേശനം കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സപ്ളിമെന്ററി അലോട്ട്മെന്റിനുശേഷം ജില്ലാടിസ്ഥാനത്തിൽ വിഷയം പരിശോധിക്കും. എസ്.എസ്.എൽ.സിക്ക് കൂടുതൽ പേർക്ക് എ പ്ലസ് കിട്ടിയിട്ടുണ്ട്. അത് മനപ്പൂർവം കൊടുത്തതല്ല. കൊവിഡ് കാലമാണ്. പാഠപുസ്തകം മുഴുവൻ പഠിക്കണമെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഫോക്കസ് ഏരിയ കൊടുത്തു. അത് നന്നായി പഠിച്ച് പരീക്ഷ എഴുതിയപ്പോൾ എ പ്ലസിന്റെ എണ്ണം കൂടി. സർക്കാർ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ തസ്തികകളിൽ ഉടൻ നിയമനം നടത്തും. കോടതികളിൽ കേസുള്ളതാണ് തടസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |