മലയിൻകീഴ്: കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതി പദയാത്ര നടത്തി. മാറനല്ലൂർ ജംഗ്ഷനിൽ മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പദയാത്ര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അഡ്വ.എം. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ അഡ്വ.ആർ.വി. രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, ഡി.സി.സി ഭാരവാഹികളായ കാട്ടാക്കട സുബ്രഹ്മണ്യം, വി. മുത്തുകൃഷ്ണൻ, എം.ആർ. ബൈജു, ആർ.ആർ. സഞ്ജയൻ, ആർ. മനേഷ് രാജ്, വണ്ടന്നൂർ സന്തോഷ്, നരുവാമൂട് ജോയ്, മണ്ഡലം പ്രസിഡന്റുമാരായ നരുവാമൂട് രാമചന്ദ്രൻ, നക്കോട് അരുൺ, എം.എം. അഗസ്റ്റിൻ, ഭഗവതിനട ശിവകുമാർ, പുരുഷോത്തമൻ നായർ എന്നിവർ നേതൃത്വം നൽകി.