SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 PM IST

കർഷക സമരത്തെ അവഹേളിക്കാൻ ശ്രമം : എളമരം കരീം എം.പി

gvr-citu
വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: കർഷകസമരത്തെ അവഹേളിക്കാനും തകർക്കാനും ഒരു കൂട്ടം മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് കേന്ദ്രസർക്കാരും ആർ.എസ്.എസും ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഐക്യത്തെ തകർക്കാനും വർഗ്ഗീയ ചേരിതിരിവിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. പ്രദീപ് കുമാർ, എം.എച്ച് സലാം, റംല രഹന, എം. ബാപ്പുട്ടി, കെ.സി. കൃഷ്ണൻകുട്ടി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.ഐ.ടി.യു കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ദിവാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ഇക്ബാൽ, സംസ്ഥാന ട്രഷറർ എം.എച്ച്. സലാം, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, യു.പി. ജോസഫ്, കെ.എഫ് ഡേവിസ്, എ. സിയാവുദ്ദീൻ, ടി.ടി. ശിവദാസ്, തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.