SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.06 PM IST

താരൻ അകറ്റാൻ ഈ സൂത്രവിദ്യ

beauty

കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ മുടിയുടെ ആരോഗ്യത്തിന് എന്നും വില്ലനാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി വിവിധതരം എണ്ണകളും ഷാംപൂകളും ഉപയോഗിച്ച് മുടിയുടെ ഉള്ള ആരോഗ്യം പലരും ഇല്ലാതാക്കുന്നു. അതിനാൽ താരനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില നാടൻ വീട്ടുവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗങ്ങളിൽ ഏറ്റവും മികച്ചതാണ് നാരങ്ങ, മുട്ട, വെളിച്ചെണ്ണ എന്നിവ. നാരങ്ങാ നീരും വെളിച്ചെണ്ണയും സമം എടുത്ത് ചൂടാക്കി തലയിൽ തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിനുശേഷം കഴുകിക്കളയാം. താരൻ ഇല്ലാതാക്കാനും മുടിയ്ക്ക് മിനുസം കിട്ടാനും ഇത് സഹായിക്കുന്നു. കൂടാതെ ചെറുനാരങ്ങ മുറിച്ച് തലയിൽ ഉരച്ച് തേച്ച് പിടിപ്പിക്കുന്നതും താരൻ ഇല്ലാതാക്കുന്നു. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും നാരങ്ങയും ചേർത്ത് മുടിയുൽ തേയ്‌ക്കുക. അത് താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ചെറിയ ഉള്ളി താരൻ മാറാൻ ഉത്തമമാണ്. ആറ് ചെറിയ ഉള്ളിയും ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം, ഇതിന്റെ നീര് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാനും മുടി തഴച്ചുവളരാനും മികച്ചതാണ്. ഇങ്ങനെ ആഴ്ച്ചയിൽ മൂന്ന് ദിവസം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ ചെറിയ ഉള്ളി മുറിച്ച് തലയിൽ തേയ്‌ക്കുന്നതും താരനുള്ള പ്രതിവിധിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.