SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 PM IST

'ഏറെ തവണ ഗർഭഛിദ്രം നടത്തി, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു, അവസരവാദിയെന്ന് പ്രചരിപ്പിച്ചു'; വിവാഹമോചന ശേഷം വ്യാജപ്രചാരണങ്ങളോട് പ്രതികരിച്ച് സാമന്ത

samantha

നടൻ നാഗചൈതന്യയുമായുള‌ള വിവാഹബന്ധം വേർപെടുത്തിയ ശേഷം തനിക്കെതിരെ നിരന്തരം തെറ്റായ പ്രചരണം നടക്കുന്നെന്ന് സൂചിപ്പിച്ച് നടി സാമന്ത റൂത്ത് പ്രഭു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് മറ്റ് രഹസ്യ ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചു. കുട്ടികൾ വേണ്ടെന്ന് പറഞ്ഞതായും നിരവധി തവണ ഗർഭഛിദ്രം നടത്തിയെന്നും വ്യാജപ്രചരണം നടന്നു. താൻ ഒരു അവസരവാദിയാണെന്നും പറഞ്ഞുപരത്തിയതായും പോസ്‌റ്റിൽ നടി കുറിക്കുന്നു.

സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിച്ച് ഇത്തരം വ്യാജപ്രചാരണങ്ങളിൽ നിന്നും കഥകളിൽ നിന്നും തന്നെ പ്രതിരോധിക്കുന്നവർക്ക് താരം നന്ദി പറഞ്ഞു. വേദന നിറഞ്ഞ പ്രക്രിയയാണ് വിവാഹമോചനമെന്നും തന്നെ അതിന്റെ മുറിവുണങ്ങാൻ അനുവദിക്കണമെന്നും ഈ പ്രചാരണമൊന്നും കൊണ്ട് താൻ തകരില്ലെന്നും നടി പോസ്‌റ്റിൽ സൂചിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAMANTHA, POST, TWITTER, SOCIAL MEDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.