തിരുവനന്തപുരം: വനമേഖലയിൽ താമസിക്കുന്ന മനുഷ്യർക്കൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും മുഖ്യമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് മേധാവി പി.കെ. കേശവൻ മുഖ്യപ്രഭാഷണം നടത്തിയ. ദേശീയ കടുവ സംരക്ഷണ അതോറിട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. അമിത് മല്ലിക്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, സി.സി.എഫ് പ്രമോദ് പി.പി, ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി റെനി പിള്ള, എം.കെ. രഞ്ജിത് സിംഗ്ഝാല, പെരിയാർ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എ.പി. സുനിൽബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |