SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.16 PM IST

ബുദ്ധിമുട്ട് കുട്ടികൾ അദ്ധ്യാപകരോട് പറയണം

school

തിരുവനന്തപുരം: എന്തെങ്കിലും ബുദ്ധിമുട്ട് കുട്ടികൾക്കുണ്ടാവുകയാണെങ്കിൽ അദ്ധ്യാപകരോട് തുറന്ന് പറയണം. ഭീതിയുടെ ആവശ്യമില്ല. കരുതലാണ് വേണ്ടത്. വിദ്യാഭ്യാസ ഓഫീസർമാർ കൃത്യമായ ഇടവേളകളിൽ സ്‌കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം. സ്‌കൂൾതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദിവസവും പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷനും പ്രിൻസിപ്പൽ/പ്രഥമാദ്ധ്യാപകൻ കൺവീനറുമായ സമിതി വിലയിരുത്തണം. ആരോഗ്യ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ നടത്തുക സമിതിയുടെ ചുമതലയാണെന്നും മാർഗ്ഗരേഖയിൽ പറയുന്നു.
പ്രതിദിന റിപ്പോർട്ടുകൾ കൺവീനർ തയ്യാറാക്കി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കും ആരോഗ്യവകുപ്പിനും നൽകണം. ജില്ലാതലത്തിൽ സമാഹരിക്കുന്ന പ്രതിവാര റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും സമർപ്പിക്കണം.

പങ്കുവയ്ക്കൽ വേണ്ട

 ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്

 സ്‌കൂളിൽ വരേണ്ട ദിവസം, സമയം എന്നിവ പ്രധാന അദ്ധ്യാപകൻ/ക്ലാസ് ടീച്ചർ കുട്ടികളെ അറിയിക്കും
 വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച അരുത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.