SignIn
Kerala Kaumudi Online
Friday, 19 April 2024 10.49 PM IST

സംസ്ഥാനത്ത് 9470 പുതിയ കൊവിഡ് രോഗികൾ, 101 മരണം

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,310 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 9,470 പേരിൽ പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ 101 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് നിമിത്തം മരണമടഞ്ഞു. ഇതോടെ കേരളത്തിൽ കൊവിഡ് കാരണം മരണമടഞ്ഞവരുടെ എണ്ണം 26173 ആയി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 332 വാര്‍ഡുകളിൽ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,66,250 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 3,52,851 പേര്‍ വീടുകളിലും 13,399 പേര്‍ ആശുപത്രികളിലും ക്വാറന്റൈനിൽ കഴിയുകയാണ്. 927 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ 12,881 പേര്‍ ഇന്ന് കൊവിഡിൽ നിന്ന് രോഗമുക്തി നേടി. നിലവിൽ 1,13,132 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8,971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ 397 പേരുടെ ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19, COVIDKERALA, DAILY COVID, COVID UPDATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.