കോഴിക്കോട്: ബാലുശേരിയിൽ വീര്യമ്പ്രത്ത് ഇന്ന് രാവിലെയുണ്ടായ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തിൽ കാരണക്കാരനായ ഭർത്താവിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ ഉമ്മുക്കുൽസുവാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. കൃത്യം നടത്തിയ ഭർത്താവ് താജുദ്ദീൻ ഒളിവിലാണ്.
സുഹൃത്തിന്റെ വീട്ടിൽ ഉമ്മുകുൽസുവിനെയും കുട്ടികളെയും കൂട്ടി വിരുന്നിന് വന്നതായിരുന്നു താജുദ്ദീൻ. ഇതിനിടെയാണ് സംഭവം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉമ്മുകുൽസുവിന്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |