തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) യാഥാർത്ഥ്യമാക്കിയത് ചരിത്രനേട്ടമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ കെ.എ.എസ് നിശ്ചയദാർഢ്യത്തോടെ നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു. സമയബന്ധിതമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച പി.എസ്.സി പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.
കെ.എ.എസ് നടപ്പാക്കാനൊരുങ്ങിയപ്പോൾ അതിശക്തമായ എതിർപ്പുകളുയർത്തി ചിലർ തടയാൻ ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊണ്ടു. ജനങ്ങൾക്ക് സമയബന്ധിതമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനുള്ള എൽ.ഡി.എഫിന്റെ ധീരമായ ശ്രമങ്ങളിലൊന്നാണിതെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |