തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം.മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായിട്ടോ, പി എച്ച് സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷിക്കാം.
ഐ സി എം ആറിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരമുള്ള കൊവിഡ് മരണങ്ങൾക്കും, സംസ്ഥാന സർക്കാരിന്റെ ലിസ്റ്റിൽ ഇല്ലാത്ത മരണങ്ങൾക്കും, നിലവിലുള്ള പട്ടികയിൽ പരാതിയുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കേണ്ടത് എങ്ങനെ?
https://covid19.kerala.gov.in/deathinfo എന്ന വെബ്സൈറ്റിൽ കയറി സർക്കാരിന്റെ ഔദ്യോഗിക പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പട്ടികയിൽ പേരില്ലെങ്കിൽ അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറുൾപ്പടെയുള്ള വിവരങ്ങൾ നൽകുക. ശേഷം തദ്ദേശ സ്ഥാപനം നൽകുന്ന മരണ രജിസ്ട്രേഷൻ കീ നമ്പറും മരണ സർട്ടിഫിക്കറ്റിന്റെ കോപ്പിയും നൽകണം.
ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ പൂർത്തിയാക്കിയാൽ ഫോണിൽ സന്ദേശം വരും. ജില്ലാ കൊവിഡ് മരണ നിർണയ സമിതി അംഗീകാരത്തിന് ശേഷം പുതിയ സർട്ടിഫിക്കറ്റ് നൽകും. ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ അപേക്ഷയുടെ സ്ഥിതിയറിയാം. ഒരു മാസത്തിനകം തീരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |