തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. എറണാകളും കോതമംഗലം സ്വദേശി നിധിൻ ഹരിയാണ് മരിച്ചത്. നിധിന്റെ കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
പുലർച്ചെ നാലരയോടെ പോത്തൻകോട് ചന്തവിളയിൽവച്ചായിരുന്നു അപകടം. ഇരുവരും ഗോകുലം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്. ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഇവർ. പരിക്കേറ്റ വിദ്യാർത്ഥിയെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |