SignIn
Kerala Kaumudi Online
Friday, 03 December 2021 4.01 PM IST

കഥ/രസം

ee

'​'​അ​ന്ത​ർ​മു​ഖ​രും ​ ​ഭീ​രു​ക്ക​ളും​ ​ആ​യി​ ​വ​ള​ർ​ന്ന​വ​ർ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രേ​യൊ​രു​ ​ദി​വ​സം​ ​അ​പാ​ര​മാ​യ​ ​ധൈ​ര്യം​ ​കാ​ണി​ച്ചെ​ന്നു​ ​വ​രും.​""

എ​ന്നാ​ണ് ​ആ​ ​ദി​വ​സ​ത്തെ​ക്കു​റി​ച്ച് ​ അ​വ​ൻ​ ​ത​ലേ​ദി​വ​സം​ ​ഡ​യ​റി​യി​ൽ​ ​എ​ഴു​തി​യ​ത്.​ ​ആ​ ​ദി​വ​സം​ ​രാ​വി​ലെ​ ​പ​തി​വു​പോ​ലെ​ ​പ​ണി​സാ​ധ​ന​ങ്ങ​ളു​മാ​യി​ ​ബൈ​ക്കു​മെ​ടു​ത്ത് പു​റ​പ്പെ​ടു​ന്ന​തി​ന് ​മു​മ്പ് ​അ​മ്മ​യു​ടെ​ ​കൂ​ടെ​യി​രു​ന്ന് ​വെ​ജി​റ്റ​ബി​ൾ​ ​സ്റ്റൂ​വും​ ​വെ​ള്ള​യ​പ്പ​വും​ ​ക​ഴി​ച്ചു.​ ​അ​വ​ൻ​ ​വ​യ​റിം​ഗി​ന്റെ​ ​പ​ണി​ ​തു​ട​ങ്ങി​യ​തി​ൽ​പ്പി​ന്നെ​യാ​ണ് ​അ​മ്മ​യും​ ​ഇ​ഷ്‌​ട​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ക​ഴി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​രാ​ത്രി​ ​പ​ണി​ ​ക​ഴി​ഞ്ഞു​ ​വ​രു​മ്പോ​ൾ​ ​ഉ​ഴു​ന്ന് ​വ​ട​യും​ ​വെ​ള്ള​ ചട്നി​യും​ ​കൊ​ണ്ട് ​വ​രും.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​മ​സാ​ല​ദോ​ശ​യോ​ ​നെ​യ്യ് ​റോ​സ്റ്റോ​ ​കൂ​ടി​ ​ഉ​ണ്ടാ​വും.
അ​വ​ളു​ടെ​ ​വീ​ട്ടി​ൽ​ ​എ​ത്തു​ന്ന​തി​നു​ ​മു​മ്പ് ​ഡ്രി​ല്ലിം​ഗ് ​മെ​ഷീ​നും​ ​മ​റ്റും​ ​അ​ട​ങ്ങി​യ​ ​ബാ​ഗ് ​എ​വി​ടെ​യ​ങ്കി​ലും​ ​ഏ​ൽ​പ്പി​ച്ചി​ട്ടു​ ​പോ​യാ​ലോ​ ​എ​ന്ന് ​ഒ​രു​ ​നി​മി​ഷം​ ​ആ​ലോ​ചി​ച്ചു.​ ​വേ​ണ്ട.​ ​അ​ന്നം​ ​ത​രു​ന്ന​ ​പ​ണി​ ​സാ​ധ​ന​ങ്ങ​ളോ​ട് ​അ​വ​മ​തി​പ്പു​ ​പാ​ടി​ല്ല.​ ​മാ​ത്ര​വു​മ​ല്ല​ ​ആ​ ​ത​ടി​ച്ച​ ​ബാ​ഗ് ​കൂ​ടെ​യു​ള്ള​പ്പോ​ൾ​ ​കാ​ര​ണ​വ​രു​ടെ​യോ​ ​കൂ​ട്ടു​കാ​ര​ന്റെ​യോ​ ​സ്ഥാ​ന​ത്ത് ​ഒ​രാ​ൾ​ ​കൂ​ടി​ ​വ​ന്ന​ ​ധൈ​ര്യ​വും​ ​ഉ​ണ്ടാ​വും.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഹൗ​സ് ​സ​ർ​ജ​ൻ​മാ​ർ​ ​റോ​ഡു​ ​മു​റി​ച്ചു​ ​ക​ട​ന്ന് ​കോ​ഫീ​ഹൗ​സി​ൽ​ ​പോ​കു​മ്പോ​ൾ​ ​സ്റ്റെ​ത​സ്‌​കോ​പ്പ് ​ക​ഴു​ത്തി​ൽ​ ​അ​ണി​യാ​റു​ള്ള​ത് ​അ​വ​ൻ​ ​ഓ​ർ​ത്തു.
ഗ്രാ​മ​പ്ര​ദേ​ശ​മാ​യ​തു​ ​കൊ​ണ്ട് ​അ​മ്മ​യു​ടെ​ ​പേ​രും​ ​അ​വ​ർ​ ​ടീ​ച്ച​ർ​ ​ആ​ണ് ​എ​ന്ന​ ​അ​റി​വും​ ​ഉ​പ​യോ​ഗി​ച്ച് ​അ​ത്ര​ ​ആ​യാ​സ​പ്പെ​ടാ​തെ​ ​വീ​ട് ​ക​ണ്ടു​പി​ടി​ക്കാ​നാ​യി.​ ​മു​റ്റ​ത്തു​ ​നി​ന്ന​ ​നി​ഷ്‌​ക​ള​ങ്ക​യാ​യ​ ​മു​ത്ത​ശ്ശി​ ​പ​ല്ലി​ല്ലാ​തെ​ ​ചി​രി​ച്ചു.​ ​അ​വ​ളു​ടെ​ ​പേ​ര് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ക​ത്തു​ ​ക​യ​റാ​ൻ​ ​അ​നു​വാ​ദം​ ​കൊ​ടു​ത്തു.
'​'​എ​ടീ​ ​മ​ക്ക​ളേ​…​ ​നി​ന്റെ​ ​കൂ​ട്ടാ​ര​ൻ.""​ ​​നീ​ട്ടി​ ​വി​ളി​ക്കു​ക​യും​ ​ചെ​യ്തു.​ ​'​നി​ന്റെ​ ​കൂ​ട്ടാ​ര​ൻ​"​ ​എ​ന്ന​ ​പ്ര​യോ​ഗ​ത്തി​ലെ​ ​എ​ക്‌​സ്‌​ക്ലൂ​സി​വി​റ്റി​ ​മാ​നി​ച്ച് ​മു​ത്ത​ശ്ശി​ക്ക് ​ഒ​രു​മ്മ​ ​കൊ​ടു​ക്ക​ണ​മെ​ന്ന് ​അ​യാ​ൾ​ ​ഉ​റ​പ്പി​ച്ചു.​ ​വ​ര​ട്ടേ​ ​സ​മ​യ​മു​ണ്ടാ​ല്ലോ.
'​മൈ​ ​ഡി​യ​ർ​",​​ ​'​നി​ന്റെ​ ​സ്വ​ന്തം​"​ ​എ​ന്നീ​ ​പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ​ ​ഒ​രാ​ൾ​ക്ക് ​വേ​ണ്ടി​ ​മാ​ത്രം​ ​റി​സ​ർ​വ് ​ചെ​യ്‌​തി​രു​ന്ന​ ​കാ​ല​ത്താ​യി​രു​ന്ന​ല്ലോ​ ​അ​യാ​ൾ​ ​ജ​നി​ച്ച​ത്!
'​ലൈ​റ്റ് ​എ​മി​റ്റിം​ഗ്ഡ​യോ​ട്"​ ​കൊ​ണ്ടു​ണ്ടാ​ക്കി​യ​ ​സൂ​ര്യ​നെ​പ്പോ​ലെ​ ​അ​വ​ൾ​ ​ഇ​രു​ട്ടു​മു​റി​യി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങി​ ​വ​ന്നു.
''​ഞാ​ന​യ​ച്ച​ ​ക​ത്തു​ക​ൾ​ ​ഒ​ന്നും​ ​കി​ട്ടി​യി​ല്ല​ ​അ​ല്ലെ​?​""
കൃ​ത്യ​മാ​യ​ ​വി​ലാ​സം​ ​അ​റി​യാ​തി​രു​ന്ന​തു​കൊ​ണ്ടും​ ​ഒ​രി​ക്ക​ലും​ ​മ​റു​പ​ടി​ ​കി​ട്ടാ​തി​രു​ന്ന​തു​കൊ​ണ്ടും​ ​ഏ​തോ​ ​ബ്ലാ​ക്ക് ​ഹോ​ളി​ലേ​ക്കാ​വും​ ​അ​വ​ ​പോ​യി​ട്ടു​ണ്ടാ​വു​ക​ ​എ​ന്ന​വ​ന് ​ഉ​റ​പ്പാ​യി​രു​ന്നു.​ ​തെ​റ്റാ​യ​ ​വി​ലാ​സ​ക്കാ​ര​നോ​ ​പോ​സ്റ്റ്മാ​നോ​ ​വാ​യി​ച്ചാ​ലും​ ​അ​വ​ൾ​ക്ക് ​അ​പ​മാ​ന​മു​ണ്ടാ​വാ​ത്ത​ ​വി​ധം​ ​ത​ല​ക്കെ​ട്ടോ​ടു​കൂ​ടി​യ​ ​ക​വി​ത​ക​ളാ​യി​രു​ന്ന​ല്ലോ​ ​അ​വ.​ ​ആ​രു​ടേ​യും​ ​പേ​ര് ​പ​രാ​മ​ർ​ശി​ച്ചി​രു​ന്നു​മി​ല്ല.​ ​ന​ട​ന്ന​ ​സം​ഭ​വ​ങ്ങ​ളും​ ​എ​ഴു​തി​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​സം​ഭ​വ​ങ്ങ​ളും​ ​ന​ട​ന്ന​തു​മി​ല്ല​ല്ലോ.
''​ഭാ​ഗ്യ​ത്തി​ന് ​എ​ല്ലാം​ ​എ​ന്റെ​ ​കൈ​യി​ൽ​ത്ത​ന്നെ​ ​കി​ട്ടി​!​""
'​ഭാ​ഗ്യ​ത്തി​ന്"​ ​എ​ന്ന​ ​വാ​ക്കു​ച്ച​രി​ച്ച​തി​ലെ​ ​ശ​രീ​ര​ഭാ​ഷ്യം​ ​മ​ന​സി​ലാ​കാ​തി​രി​ക്കാ​ൻ​ ​മാ​ത്രം​ ​ഇ​ൻ​സെ​ൻ​സി​റ്റീ​വ് ​ആ​യ​ ​ക​വി​യ​ല്ല​ല്ലോ​ ​അ​വ​ൻ.​ ​മ​ണ്ട​ൻ​ ​ആ​ണെ​ങ്കി​ലും​ ​മ​ഠ​യ​ൻ​ ​അ​ല്ല.​ ​ത​ല​യി​ൽ​ ​ചു​മ​ന്നു​ ​കൊ​ണ്ടു​വ​ന്ന​ ​ഇ​ടി​മി​ന്ന​ൽ​ ​ത​ൽ​ക്ഷ​ണം​ ​എ​ർ​ത്ത​ടി​ച്ചു​ ​പോ​യി.​ ​അ​വ​ന് ​മു​ള്ളാ​ൻ​ ​മു​ട്ടി.​ ​'​ബാ​ത്ത് ​റൂം​"​ ​എ​ന്നു​ച്ച​രി​ച്ചു.​ ​അ​വ​ൾ​ ​ഇ​രു​ട്ടി​ലേ​ക്ക് ​കൈ​ ​ചൂ​ണ്ടി.​ ​പൂ​ച്ച​ക്ക​ണ്ണു​മാ​യി​ ​അ​ക​ത്തു​ ​ക​യ​റി​യ​വ​ൻ​ ​ഉ​പ്പ​ന്റെ​ ​ക​ണ്ണു​മാ​യി​ ​തി​രി​ച്ചു​ ​വ​രു​മ്പോൾ അ​വ​ൾ​ ​ക​ത്തു​ക​ൾ​ ​ഭ​ദ്ര​മാ​യി​ ​തു​ണി​യി​ൽ​ ​പൊ​തി​ഞ്ഞു​ ​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.​ ​അ​പ്പൂ​പ്പ​ന് ​ബ​ലി​യി​ട്ട​ ​ശേ​ഷം​ ​തൂ​ണി​ൽ​ ​ചു​മ​ന്ന​ ​പ​ട്ടു​തു​ണി​ ​കെ​ട്ടി​വ​ച്ച​ ​കാ​ര്യം​ ​എ​ല്ലാ​രും​ ​മ​റ​ന്നൂ​ന്ന് ​അ​വ​ൾ​ക്ക​റി​യാം.​ ​ചാ​ന​ൽ​ ​വ​ര​മ്പി​ലൂ​ടെ​ ​ബൈ​ക്കോ​ടി​ക്കു​മ്പോ​ൾ​ ​മോ​ഹാ​ല്യ​സ​പ്പെ​ട്ടു​ ​വീ​ഴാ​തി​രി​ക്കാ​ൻ​ ​അ​വ​ൻ​ ​ശ്ര​ദ്ധി​ച്ചു.​ ​ഇ​ന്ന് ​പൂ​രി​ ​മ​സാ​ല​ ​മ​തി​ ​എ​ന്ന് ​അ​മ്മ​ ​സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​അ​നി​തേ​ച്ചി​യു​ടെ​ ​വീ​ട്ടി​ൽ​ ​പ​ണി​ക്കു​ ​പോ​യാ​ൽ​ ​പൂ​രി​ക്കു​ള്ള​ ​പ​ണ​മാ​വും.
കേ​ടാ​യ​ ​ഫാ​ൻ​ ​മാ​റ്റി​ ​പു​തി​യ​ത് ​വ​യ്‌​ക്കു​ക,​ ​സി​ക്‌​സ് ​ആം​സി​ന്റെ​ ​എം.​സി.​ബി.​ ​മാ​റ്റി​ ​ടെ​ൻ​ ​ആം​സ് ​പി​ടി​പ്പി​ക്കു​ക​ ​ഇ​തൊ​ക്കെ​യാ​ണ് ​അ​നി​തേ​ച്ചി​ ​പ​റ​ഞ്ഞ​ത്.​ ​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​പ​ണി​ ​അ​വി​ടെ​യാ​യ​ത് ​ന​ന്നാ​യി.​ ​അ​നി​തേ​ച്ചി​ ​ഭ​യ​ങ്ക​ര​ ​സോ​ഷ്യ​ൽ​ ​ആ​ണ്.​ ​ക്രി​സ്‌​മ​സ് ​സ്റ്റാ​ർ​ ​കെ​ട്ടാ​ൻ​ ​കാ​ർ​ ​ഷെ​ഡ്ഡി​ലെ​ ​തൂ​ങ്ങു​ന്ന​ ​വ​യ​റി​ന്റെ​ ​അ​റ്റ​ത്തു​ള്ള​ ​'​മെ​യി​ൽ​ ​പ്ല​ഗ്"​ ​മാ​റ്റി​ ​'​ഫീ​മെ​യി​ൽ​ ​പ്ല​ഗ്"​ ​വ​യ്‌​ക്ക​ണം​ ​എ​ന്നൊ​ക്കെ​ ​പ​റ​യും.​ ​അ​വ​നാ​ക​ട്ടെ​ ​ഇ​ത്ത​രം​ ​നാ​ണ​മു​ള്ള​ ​സാ​ങ്കേ​തി​ക​ ​പ​ദ​ങ്ങ​ൾ​ ​സ്ത്രീ​ക​ളോ​ട് ​പ​റ​യാ​റി​ല്ല.​ ​ഫാ​നി​ന്റെ​ ​ലീ​ഫു​ക​ൾ​ ​പി​ടി​പ്പി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ​അ​ത് ​ശ്ര​ദ്ധി​ച്ച​ത്.​ ​അ​നി​തേ​ച്ചി​ ​വി​തു​മ്പി​ക്ക​ര​യു​ന്നു.​ ​ക​യ്യി​ൽ​ ​പ​ട്ടു​ ​തു​ണി​യും​ ​ക​വി​ത​ക​ളു​മു​ണ്ട്.​ ​ചി​ല​പ്പോ​ൾ​ ​ബാ​ഗി​നു​ള്ളി​ൽ​ ​ക​യ്യി​ട്ട് ​അ​ഞ്ഞൂ​റി​ന്റെ​ ​നോ​ട്ടു​ക​ൾ​ ​വ​യ്‌​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​എ​ടു​ക്കാ​റു​ണ്ട്.​ ​വീ​ട്ടി​ൽ​ ​ചെ​ന്നി​ട്ടെ​ ​അ​വ​ന​ത​റി​യൂ.​ ​അ​വ​ന്റെ​ ​ബാ​ഗ് ​അ​നു​വാ​ദ​മി​ല്ലാ​തെ​ ​തു​റ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​വ​ർ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​ക​റ​ക്‌​ട​ന​സ്സ് ​ഒ​ന്നും​ ​നോ​ക്കാ​റി​ല്ല.
അ​നി​തേ​ച്ചി​ ​വി​തു​മ്പി​യ​ത് ​വ​ലി​യ​ ​സ്വാ​ത​ന്ത്ര്യം​ ​ആ​യി.​ ​ആ​ ​വീ​ട്ടി​ൽ​ ​അ​പ്പോ​ൾ​ ​വേ​റാ​രും​ ​ഇ​ല്ല​ല്ലോ.​ ​മ​ട​മ​ടാ​ ​ക​ര​ഞ്ഞു​ ​കൊ​ണ്ട് ​അ​വ​ൻ​ ​പ​ണി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.
'​'​എ​ന്റെ​ ​മ​ന​സി​ലു​മു​ണ്ട് ​ഒ​രു​ ​ചി​താ​ഭ​സ്‌​മ​ക​ല​ശം..​ന​ശ്വ​ര​ ​പ്ര​ണ​യ​ത്തി​ന്റെ​ ​അ​ന​ശ്വ​ര​ ​ചി​ത്ര​ങ്ങ​ൾ​ ​കോറി​യ​ ​ഒ​രു...​""
എ​ന്ന​ ​വ​രി​ക​ൾ​ ​ഇ​ച്ചി​രി​ ​ഉ​റ​ക്കെ​ ​വാ​യി​ച്ചി​ട്ട് ​അ​വ​ർ​ ​പി​റു​പി​റു​ത്തു..
'​അ​റം​ ​പ​റ്റാ​നാ​യി​ട്ട് ​ഓ​രോ​ന്ന് ​എ​ഴു​തി​ ​പി​ടി​പ്പി​ച്ചോ​ളും.​""
അ​വ​ർ​ക്ക് ​എ​ല്ലാം​ ​മ​ന​സി​ലാ​യെ​ന്നു​ ​തോ​ന്നു​ന്നു.​ ​സ്ത്രീ​ക​ൾ​ ​എ​ത്ര​ ​ഇ​ന്റ്യു​റ്റി​വ് ​ആ​ണ്!
പൂ​രി​ ​മ​സാ​ല​ ​അ​മ്മ​യെ​ ​ഏ​ൽ​പ്പി​ച്ചി​ട്ട് ​റൂ​മി​ൽ​ ​ക​യ​റി​ ​ക​ത​ക​ട​ച്ചു.​ ​ക​വി​ത​ക​ൾ​ ​എ​ല്ലാം​ ​ഒ​രാ​വ​ർ​ത്തി​ ​വാ​യി​ച്ച് ​വി​തു​മ്പി.​ ​അ​നി​തേ​ച്ചി​യെ​ ​ക​ര​യി​പ്പി​ക്കാ​ൻ​ ​മാ​ത്രം​ ​കാ​വ്യ​ഗു​ണം​ ​അ​വ​യ്‌​ക്കു​ള്ള​തി​ൽ​ ​ഈ​ ​അ​വ​സ്ഥ​യി​ലും​ ​അ​ഭി​മാ​നം​ ​തോ​ന്നി​യ​തോ​ർ​ത്തു​ ​സ്വ​യം​ ​ശ​പി​ച്ചു.​ ​പ​നി​ ​പി​ടി​ച്ചു​ ​കി​ട​ന്നു.​ ​മൂ​ന്ന് ​ദി​വ​സ​ങ്ങ​ൾ​ ​ഉ​ച്ച​യ്‌​ക്ക് ​ഇ​ച്ചി​രി​ ​ക​ഞ്ഞി​യും​ ​പ​യ​റും​ ​കു​ടി​ക്കാ​ൻ​ ​മാ​ത്ര​മാ​ണ് ​അ​വ​ൻ​ ​വാ​തി​ൽ​ ​തു​റ​ന്ന​ത്.​ ​ത​ദ​വ​സ​ര​ത്തി​ൽ​ ​അ​മ്മ​യും​ ​അ​നി​തേ​ച്ചി​യും​ ​കൂ​ടി​ ​ഒ​രു​ ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​വ​ളു​ടെ​ ​വീ​ട്ടി​ലേ​ക്ക് ​അ​വ​ർ​ ​അ​മ്മാ​വ​നെ​ ​വി​ട്ടു.​ ​വി​ട​ർ​ത്തി​യ​ ​കാ​ല​ൻ​ ​കു​ട​യു​മാ​യി​ ​പോ​യ​ ​അ​മ്മാ​വ​ൻ​ ​കു​ട​ ​മ​ട​ക്കി​ ​ഷ​ർ​ട്ടി​ന്റെ​ ​കോ​ള​റി​ൽ​ ​തൂ​ക്കി​യാ​ണ് ​തി​രി​കേ​ ​വ​ന്ന​ത്.​ ​അ​ത്ര​ ​വ്യ​ക്ത​മാ​യി​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും​ ​എ​ല്ലാം​ ​അ​നി​തേ​ച്ചി​ക്ക് ​മ​ന​സി​ലാ​യി.​ ​പെ​ണ്ണി​ന്റെ​ ​അ​മ്മ​ ​ആ​ണ​ത്രേ​ ​അ​മ്മാ​വ​നെ​ ​നേ​രി​ട്ട​ത്.​ ​അ​വ​ൾ​ക്ക്​ ​ചൊ​വ്വാ​ ​ദോ​ഷ​മാ​ണ്,​ ​ചെ​ക്ക​ന് ​ക​റ​ന്റു​മാ​യു​ള്ള​ ​ക​ളി​യ​ല്ലേ,​ ​അ​വ​ൾ​ ​എം.​എ​സ്‌​സി​യും​ ​ബി.​എ​ഡും​ ​ആ​ണ​ല്ലോ.​ ​ഇ​ല​ക്ട്രി​സി​റ്റി​ ​ബോ​ർ​ഡ് ​എ​ൻ​ജി​നീ​യ​രു​ടെ​ ​ആ​ലോ​ച​ന​ ​വ​ന്നി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​ ​എ​ന്തൊ​ക്കെ​യോ..​!​ ​ത​ത്‌​ക്കാ​ലം​ ​അ​വ​ൻ​ ​അ​റി​യ​ണ്ട​ ​എ​ന്ന് ​അ​നി​തേ​ച്ചി​ ​ഉ​പ​ദേ​ശി​ച്ചു.​ ​അ​റി​ഞ്ഞാ​ൽ​ ​വ​ട​യും​ ​മ​സാ​ല​ദോ​ശ​യും​ ​മു​ട​ങ്ങു​മെ​ന്ന് ​അ​മ്മ​യ്‌​ക്ക് ​മ​ന​സി​ലാ​വു​ക​യും​ ​ചെ​യ്തു.
നാ​ലാ​ം നാ​ൾ​ ​വെ​ളു​പ്പി​ന് ​എ​ണീ​റ്റു.​ ​ട്ര​ങ്കു​പ്പെ​ട്ടി​യി​ൽ​ ​വ​ച്ചി​രു​ന്ന​തും​ ​പ​ട്ടി​ൽ​ ​പൊ​തി​ഞ്ഞു​ ​കി​ട്ടി​യ​തു​മാ​യ​ ​നൂ​റു​ ​ക​ണ​ക്കി​ന് ​ക​വി​ത​ക​ൾ​ ​ചാ​ക്കി​ലാ​ക്കി​ ​വ​ട​ക്കേ​പ്പു​റ​ത്തു​ ​കൊ​ണ്ട് ​തീ​യി​ട്ടു.​ ​അ​ന്ന​ ​അ​ഹ്മ​ത്തോ​വ​ ​ആ​യ​തു​പോ​ലെ​ ​ഒ​രു​ ​ഗ​ർ​വ്വം​ ​അ​പ്പ​ഴും​ ​അ​ടി​ത്ത​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഒ​രു​ ​ക​റ​ക​ള​ഞ്ഞ​ ​ഇ​ല​ക്ട്രീ​ഷ്യ​നാ​യി​ ​മാ​റി​യ​ ​സ്ഥി​തി​ക്ക് ​അ​മ്മ​യു​ടെ​ ​കാ​ലം​ ​ക​ഴി​ഞ്ഞാ​ലും​ ​ജീ​വി​ച്ചി​രി​ക്കാ​ൻ​ ​ആ​ ​ഗ​ർ​വ്വം​ ​അ​വി​ടെ​ ​കി​ട​ന്നോ​ട്ടേ.
പൊ​ട്ടി​യ​ ​ഹൈ​ലം​ഷീ​റ്റ് ​മാ​റ്റു​ക,​ ​വീ​ട് ​വ​ച്ച​പ്പോ​ൾ​ ​ഷോ​യ്‌​ക്കു​ ​വ​ച്ച​ ​കൊ​സ്രാ​ക്കൊ​ള്ളി​ ​ഫാ​ൻ​സി​ലൈ​റ്റു​ക​ൾ​ ​ബ​ൾ​ബ് ​ഫീ​സാ​യ​ ​മു​റ​യ്‌​ക്ക് ​ക​ള​ഞ്ഞി​ട്ട് ​സാ​ധാ​ര​ണ​ ​ഹോ​ൾ​ഡ​ർ​ ​പി​ടി​പ്പി​ക്കു​ക,​ ​വേ​ട്ടാ​ള​ൻ​ ​കൂ​ടു​ ​കെ​ട്ടി​യ​ ​പ്ല​ഗ് ​സോ​ക്ക​റ്റു​ക​ൾ​ ​മാ​റ്റി​ ​അ​ട​പ്പി​ടു​ക​ ​എ​ന്നി​ങ്ങ​നെ​ ​ജോ​ലി​ക്ക് ​ഒ​രു​ ​കു​റ​വും​ ​ഇ​ല്ല.​ ​വൈ​ദ്യു​തി​ ​ഒ​രു​ ​ന​ന്മ​യു​ള്ള​ ​പ്ര​തി​ഭാ​സ​മാ​ണ്.​ ​അ​ത് ​മു​ക​ളി​ൽ​ ​നി​ന്ന് ​താ​ഴേ​ക്ക് ,​ ​ഹൈ​ ​പൊ​ട്ട​ൻ​ഷ്യ​ലി​ൽ​ ​നി​ന്ന് ​ലോ​ ​പൊ​ട്ട​ൻ​ഷ്യ​ലി​ലേ​ക്ക്,​ ​ഒ​ഴു​കാ​ൻ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്നു!​ ​സ​മ​ന്മാ​ർ​ ​ത​മ്മി​ലു​ള്ള​ ​വി​നി​മ​യം​ ​സ്റ്റാ​റ്റി​ക്ക് ​ആ​യി​രി​ക്കും​ ​എ​ന്ന​ ​തി​രി​ച്ച​റി​വ് ​അ​തി​നു​ണ്ട്.​ ​റെ​സി​സ്റ്റ​ൻ​സ് ഉ​ള്ളി​ട​ത്തു് ​അ​ദൃ​ശ്യ​മാ​യ​ ​ആ​ത്മ​ചൈ​ത​ന്യം​ ​പ്ര​കാ​ശി​പ്പി​ക്കു​മാ​റ് ​പു​ഞ്ചി​രി​ ​പൊ​ഴി​ക്കു​ക​യ​ത്രേ​ ​അ​ത് ​ചെ​യ്യു​ക​!​ ​ത​നി​ക്കു​ ​ചു​റ്റും​ ​ച​ല​നാ​ത്മ​ക​മാ​യ​ ​കാ​ന്തി​ക​ ​പ്ര​ഭാ​വം​ ​ഉ​ള്ള​പ്പോ​ൾ​ ​അ​തി​ന് ​ഒ​ഴു​കാ​തി​രി​ക്കാ​ൻ​ ​ആ​വി​ല്ല​ ​ത​ന്നെ!
മൂ​ന്നു​മാ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​വ​നൊ​രു​ ​ക​ത്തു​ ​കി​ട്ടി.​ ​'​ഭാ​ഗ്യ​ത്തി​ന്"​ ​അ​വ​ന്റെ​ ​കൈയിൽ​ത്ത​ന്നെ​യാ​ണ് ​കി​ട്ടി​യ​ത്.​ ​അ​വ​ളു​ടെ​ ​ക​ല്യാ​ണ​ക്ഷ​ണ​പ​ത്ര​മാ​ണെ​ന്ന് ​പു​റം​ച​ട്ട​യി​ലു​ണ്ട്.​ ​സി​സേ​ഴ്‌​സ് ​എ​ടു​ത്തു് ​അ​ക​ത്തെ​ ​ക​ണ്ട​ന്റ് ​കീറിപ്പോ​കാ​തെ​ ​അ​രി​കി​ലൂ​ടെ​ ​മു​റി​ച്ചു.​ ​ഒ​രു​ ​ചെ​റു​കു​റി​പ്പ് ​അ​യാ​ൾ​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​'​അ​ടു​ത്ത​ ​ജ​ന്മം​ ​ഒ​ന്നി​ക്കാം"​ ​എ​ന്നോ​ ​'​വി​ഷ​മി​ച്ച്ജീ​വി​തം​ ​പാ​ഴാ​ക്ക​രു​ത്"​ ​എ​ന്നോ​ ​കു​റ​ഞ്ഞ​പ​ക്ഷം​ ​'​ഇ​നി​ ​എ​ന്നെ​ത്തേ​ടി​ ​വ​ര​രു​ത്"​ ​എ​ന്നെ​ങ്കി​ലും​ ​ഉ​ണ്ടാ​വും.​ ​സൂ​ക്ഷ്‌​മ​ത​യോ​ടെ​ ​തു​റ​ന്നു.​ ​പ്രി​ന്റ​ഡ് ​ഇ​ൻ​വി​റ്റേ​ഷ​ൻ​ ​മാ​ത്രം​!​ ​ഒ​പ്പ് ​പോ​ലും​ ​ഇ​ട്ടി​ട്ടി​ല്ല​!​ ​അ​യാ​ൾ​ ​പു​ഴു​വി​നേ​ക്കാ​ളും​ ​ചെ​റു​താ​യി.​ ​വ​രാ​ന​ല്ല​ ​ക്ഷ​ണി​ച്ച​തെ​ങ്കി​ലും​ ​പോ​കാ​ൻ​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചു.
അ​ക​ന്നു​ ​പോ​കു​ന്ന​ ​നോ​ഹ​യു​ടെ​ ​പേ​ട​കം​ ​തു​രു​ത്തി​ൽ​ ​നി​ന്ന് ​വീ​ക്ഷി​ക്കു​ന്ന​ ​നാ​യ​യെ​പ്പോ​ലെ​ ​മ​ണ​വാ​ട്ടി​യെ​യും​ ​എ​ൻ​ജി​നീ​യ​റെ​യും​ ​ലോം​ഗ് ​ഷോ​ട്ടി​ൽ​ ​വീ​ക്ഷി​ച്ച​ ​ശേ​ഷം​ ​ഊ​ട്ടു​പു​ര​യി​ൽ​ ​ഇ​ടി​ച്ചു​ ​ക​യ​റി.
'​'ബ​ന്ധു​ക്ക​ൾ​ ​മ​രി​ച്ച​വ​ർ​ക്ക​ന്തി​മാ​ന്ന​മാ​യ് ​വ​ച്ച മ​ൺ​ക​ല​ത്തി​ലെ​ച്ചോ​റ് ​തി​ന്ന​ത് ​ഞാ​നോ​ർ​ക്കു​ന്നു.​""
എ​ന്ന​ ​ചു​ള്ളി​ക്കാ​ടി​ന്റെ​ ​വ​രി​ക​ളാ​യി​രു​ന്നു​ ​മ​ന​സി​ൽ.​ ​ആ​ദ്യ​ത്തെ​ ​പ​ന്തി​യി​യാ​യി​രി​ന്നി​ട്ടു​ ​കൂ​ടി​ ​സാ​മ്പാ​റും​ ​അ​വി​യ​ലു​മെ​ല്ലാം​ ​ര​സം​ ​പോ​ലി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, WEEKLY, KATHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.