ന്യൂഡൽഹി:
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ സുസ്ഥിര സമാധാന വിഷയങ്ങൾക്കായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമാണ് സന്ദർശനം. നാളെയാണ് യോഗം. കെനിയൻ പ്രസിഡന്റ് ഉഹ്റു കെന്യാട്ട അദ്ധ്യക്ഷനാകും. രാജ്യങ്ങൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കും സാമൂഹിക-സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള ഇന്ത്യൻ നിലപാടുകളെക്കുറിച്ച് വി.മുരളീധരൻ യോഗത്തിൽ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |