SignIn
Kerala Kaumudi Online
Thursday, 18 April 2024 10.49 AM IST

പാലക്കാട് കൊവിഡ് രോഗിയും ഭാര്യയും സിപിഎം സമ്മേളനത്തിൽ പങ്കെടുത്തു; കേസെടുത്ത് പൊലീസ്

party

പാലക്കാട്: സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് രോഗിയും ഭാര്യയും. ജില്ലയിൽ തണ്ണീർപന്തലിലാണ് സംഭവം. ഒക്‌ടോബർ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച തണ്ണീർപന്തൽ സ്വദേശി ശ്രീധരനും പ്രാഥമിക സമ്പർക്കപട്ടികയിലുള‌ള ഇയാളുടെ ഭാര്യയുമാണ് ക്വാറന്റൈൻ ചട്ടങ്ങളെല്ലാം ലംഘിച്ച് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തത്. സംഭവത്തിൽ ശ്രീധരനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.

രോഗബാധിതനായി അഞ്ച് ദിവസം മാത്രമാണ് ആയതെങ്കിലും ശ്രീധരൻ പാർട്ടി സമ്മേളനത്തിൽ സജീവമായിരുന്നതായാണ് വിവരം. രോഗബാധിതനായ ആൾ പങ്കെടുക്കുന്നതിൽ പാർട്ടിയിലെ ചില പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇയാൾ അത് കാര്യമാക്കിയില്ലെന്നാണ് വിവരം. കൊവിഡ് ചട്ടങ്ങൾ പാലിച്ചാകും പാർട്ടി സമ്മേളനങ്ങൾ എന്ന സിപിഎം നയത്തിന് വിരുദ്ധമാണ് തണ്ണീർപന്തലിലെ സംഭവം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CPM, CPM BRANCH, COVID, PATIENT, PARTICIPATED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.