കോട്ടയം: വടിവാൾ കൈയിലെടുത്ത് നിൽക്കുന്ന ചിത്രവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്! നേരത്തെ ഗുണ്ടാത്തലവൻ അലോട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത് വിവാദത്തിലായ ഗാന്ധിനഗർ സ്വദേശി എബി ജോർജാണ് പുതിയ പോസ്റ്റുമായി വന്നിരിക്കുന്നത്. ആദ്യ പോസ്റ്റിനു പിന്നാലെ ഗാന്ധിനഗറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഈ കേസിൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിറങ്ങിയത്.
കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ്..! - എന്ന വിവരണത്തോടെയാണ് പുതിയ പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കറുകച്ചാലിൽ ക്വട്ടേഷൻ സംഘം ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാലുകൾ അറുത്തുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് എബി ജോർജിന്റെ വെല്ലുവിളി.
തളരുന്നില്ല ഗുണ്ടകൾ
ജില്ലയിൽ ഗുണ്ടകൾക്കെതിരെ കർശന നടപടി തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായ 17 പേരെയാണ് ജില്ലാ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത്. 23 ഗുണ്ടകളെ നാട് കടത്തുകയും ചെയ്തു. എന്നിട്ടും ഗുണ്ടാ സംഘങ്ങൾ സജീവമാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |