മാടപ്പള്ളി: ശുചിത്വം ഒരു ശീലമാക്കു എന്ന സന്ദേശവുമായി തെങ്ങണ സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകർ 17 മുതൽ മാടപ്പള്ളി പഞ്ചായത്തിലെ 17,18,19 വാർഡുകളിലെ ആയിരം വീടുകളിൽ ശുചിത്വ പരിപാലന ബോധവത്ക്കരണ പദയാത്ര നടത്തും. 17ന് രാവിലെ 9.30ന് നെഹ്രു മെമ്മോറിയൽ ലൈബ്രറി അങ്കണത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ അദ്ധ്യക്ഷത വഹിക്കും.അംഗങ്ങളായ സന്ധ്യ എസ്. പിള്ള, പി.എ. നൗഫിൽ, ശാന്തമ്മ വട്ടച്ചാൽ എന്നിവർ പങ്കെടുക്കുമെന്ന് തെങ്ങണ സാനിറ്റേഷൻ സൊസൈറ്റി കൺവീനർ ആർ സലീംകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |