കോട്ടയം: ജില്ലയിൽ 466 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് . സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി. 3343 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 207 പുരുഷൻമാരും 202 സ്ത്രീകളും 57 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4210 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 306777 പേർ കൊവിഡ് ബാധിതരായി. 300100 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 44266 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം :
കോട്ടയം-49, മീനച്ചിൽ-30, മാടപ്പള്ളി-26, വൈക്കം-25, ചങ്ങനാശേരി-23, കാഞ്ഞിരപ്പള്ളി-17, വാഴൂർ-14,
അയർക്കുന്നം, തൃക്കൊടിത്താനം-11, അകലക്കുന്നം, പാമ്പാടി-10, കൂരോപ്പട, ചിറക്കടവ്, എരുമേലി, കരൂർ-9, മണിമല-8, ആർപ്പൂക്കര, തലയോലപ്പറമ്പ്, മുളക്കുളം, പനച്ചിക്കാട് -7, വാഴപ്പള്ളി, ഞീഴൂർ, പാറത്തോട്, ഏറ്റുമാനൂർ, അതിരമ്പുഴ-6, തിടനാട്, കല്ലറ, കിടങ്ങൂർ, വിജയപുരം, കുറിച്ചി, പാലാ, കടുത്തുരുത്തി, പള്ളിക്കത്തോട്, വാകത്താനം-5, മുത്തോലി, ടി.വി പുരം, പുതുപ്പള്ളി, കങ്ങഴ, തലയാഴം, എലിക്കുളം, ചെമ്പ്, മുണ്ടക്കയം, രാമപുരം-4 മണർകാട്, ഉദയനാപുരം, പായിപ്പാട്, കാണക്കാരി, ഉഴവൂർ, പൂഞ്ഞാർ, തിരുവാർപ്പ്, ഭരണങ്ങാനം, മറവന്തുരുത്ത്, കടനാട്, മീനടം, മേലുകാവ്-3, കുമരകം, അയ്മനം, വെള്ളൂർ, നീണ്ടൂർ, തലപ്പലം, കടപ്ലാമറ്റം, കറുകച്ചാൽ, കുറവിലങ്ങാട്-2, നെടുംകുന്നം, വെളിയന്നൂർ, വെച്ചൂർ, മൂന്നിലവ്, തീക്കോയി-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |