SignIn
Kerala Kaumudi Online
Thursday, 25 April 2024 9.31 PM IST

വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയ്ക്ക് ദേശീയ അവാർഡ്

veterenary

തൃശൂർ : കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ കാർഷിക കൗൺസിലിന്റെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷകളിൽ കൂടുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പുകൾ നേടി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല രാജ്യാന്തര പുരസ്‌കാരത്തിന് അർഹരായി. രാജ്യാന്തര തലത്തിൽ വിവിധ കാർഷിക അനുബന്ധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടി സ്‌കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മാതൃസർവകലാശാലകൾക്കാണ് ദേശീയ പുരസ്‌കാരം നൽകുന്നത്.
ഡൽഹിയിലെ ഐ.സി.എ.ആർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. ത്രിലോചൻ മൊഹാപാത്രയിൽ നിന്ന് കേരള വെറ്ററിനറി ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥ് പുരസ്‌കാരം ഏറ്റുവാങ്ങി. ഡോ. ത്രിലോചൻ മൊഹപാത്ര, ഡയറക്ടർ ജനറൽ, ഐ.സി.എ.ആർ. ആൻഡ് സെക്രട്ടറി, ഡിപ്പാർട്ട് മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ ആന്റ് റിസർച്ച് ഡോ. ആർ. സി. അഗർവാൾ, ഡോ. ആർ. കെ. ശ്രീവാസ്തവ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VETERENARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.