തൃശൂർ : തെക്കേമഠത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാനവമി ദിവസം വൈകിട്ട് 3 ന് ആചാര്യ രത്നം പുരസ്കാരം തെക്കേമഠം ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി കൈമുക്ക് വൈദികൻ ജാതവേദൻ നമ്പൂതിരിക്ക് സമ്മാനിക്കും. മൂപ്പിൽ സ്വാമിയാരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. 13ന് ദുർഗ്ഗാഷ്ടമി ദിവസം രാവിലെ മുതൽ നടക്കുന്ന അഷ്ടമി വാക്യാർത്ഥ സദസിൽ ഡോ.വി. രാമകൃഷ്ണ ഭട്ട് അദ്ധ്യക്ഷത വഹിക്കും. സന്ധ്യക്ക് തെക്കേമഠത്തിൽ മാത്രം പതിവുള്ള സാരസ്വതോപാസനയ്ക്ക് ചാങ്ങിലിയോട്ട് വാസദേവൻ വാദ്ധ്യാൻ നേതൃത്വം വഹിക്കും. വാരമിരിക്കലും ഉണ്ടാകും. സാരസ്വത മഹാഘൃതവും വയമ്പും വിജയദശമി ദിവസം രാവിലെ മൂപ്പിൽ സ്വാമിയാർ വിതരണം ചെയ്യും. അന്ന് എഴുത്തിനിരുത്താനും സൗകര്യവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |