SignIn
Kerala Kaumudi Online
Friday, 19 April 2024 9.15 AM IST

വൈദ്യുതി പ്രതിസന്ധി,​ ഉപഭോഗം കുറയ്ക്കാൻ വീട്ടിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

kk

കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ താപവൈദ്യുതി നിലയങ്ങൾ പ്രതിസന്ധിയിലാണ്. രാജ്യത്ത് 70 ശതമാനം വൈദ്യുതി ഉത്പാദനവും താപനിലയങ്ങളിലൂടെ ആകുമ്പോൾ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് നാം എത്തി നിൽക്കുന്നത്. എന്നാൽ കേരളത്തിലും ഇതിന്റെ പ്രതിഫലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ചും കേന്ദ്രപൂളിൽ നിന്ന് കേരളം വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിൽ. സംസ്ഥാനത്ത് വൈദ്യുതി ഉപോഭോഗം ക്രമീകരിക്കാൻ മന്ത്ര അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്.,​

വീടുകളിൽ ഏറ്റവുമധികം കറണ്ട് ഉപയോഗിക്കുന്ന ഒരുപകരണമാണ് അയൺ ബോക്സ് അഥവാ ഇസ്തിരിപ്പെട്ടി.ഓഫീസുകളിലും മറ്റുംപോകുമ്പോൾ വസ്ത്രങ്ങൾ ഇസ്തരിയിട്ട് തേച്ച് മിനുക്കിയാണ് ഭൂരിപക്ഷം പേരും പോകുന്നത്. ഇങ്ങനെ ദിവസവും ഒന്നോ രണ്ടോ തുണി തേയ്ക്കാൻ വേണ്ടി ഇസ്തിരിപ്പെട്ടി ഉപയോഗിക്കാറുണ്ട്. ഇത് ദിനംതോറും ആവർത്തിക്കുകയും ചെയ്യും.

ഇങ്ങനെ ഇസ്തിരിപ്പെട്ടിവഴി വൈദ്യുതി കൂടുതൽ പാഴാകുന്നുണ്ട്. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതിൽ ഊർജനഷ്ടം വരുത്തി വയ്ക്കുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രിക് അയൺ ആണ് നല്ലത്. നിർദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാൽ ഇസ്തിരിപ്പെട്ടി തനിയെ ഓഫായിക്കൊള്ളും. ചൂട് വീണ്ടും കുറഞ്ഞാൽ തനിയെ ഓൺ ആവുകയും ചെയ്യും. ഓട്ടോമാറ്റിക് ടെംപറേച്ചർ കട്ട് ഓഫ് ഉള്ള ഇലക്ട്രിക് അയണിനു ഈ സംവിധാനം ഇല്ലാത്തതിനെ അപേക്ഷിച്ച് പകുതിയോളം വൈദ്യുതി മതിയാകും. അതായത് ഒരു കിലോവാട്ട് ശേഷിയുള്ള ഓട്ടോമാറ്റിക് അയൺ ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 0.5 യൂണിറ്റോളം വൈദ്യുതി മതിയാകും.

ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബിൽ കൂട്ടും. ഒരാഴ്ചത്തേക്കു വേണ്ട വസ്ത്രങ്ങൾ ഒരുമിച്ച ഇസ്തിരി ഇടുന്നതാണ് ഉത്തമം. ഇസ്തിരിപ്പെട്ടി ചൂടായിക്കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനുശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങൾ ഇസ്തിരിയിടുന്നതിന് ഉപയോഗിക്കാം.വസ്ത്രങ്ങൾക്കു നനവുണ്ടെങ്കിൽ വൈദ്യുതി നഷ്ടം കൂടും. ഇസ്‌തിരി ഇടുന്ന പ്രതലം മൃദുലമായിരിക്കണം. അടിയില്‍ ആവശ്യത്തിന്‌ കട്ടിയില്ല എങ്കില്‍ വസ്‌ത്രങ്ങളിലെ ചുളിവ്‌ പോകില്ല. ഇതൊഴിവാക്കാൻ മേശക്ക്‌ മുകളില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ പുതപ്പുകള്‍ വിരിക്കുക.ഇസ്തിരി ഇടുന്ന സമയത്ത് സീലിങ് ഫാൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സീലിങ് ഫാനിൽ നിന്നും വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപ്പെടുത്തും. വൈകുന്നേരം വോൾട്ടേജ് കുറവുള്ള (6.30 മുതൽ 10 മണി വരെ) സമയങ്ങളിൽ ഇലക്ട്രിക് അയൺ ഉപയോഗിക്കാതിരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, TIPS, IRON BOX
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.