തിരുവനന്തപുരം: സ്വാശ്രയ കോളേജ് അദ്ധ്യാപക,അനദ്ധ്യാപക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾക്ക് നിയമ സാധുത നല്കുന്ന ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ പ്രകാരമാണ് നിയമ നിർമ്മാണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിന് ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, ഗ്രേഡ് പ്രെമോഷൻ, നിയമന കാലയളവ്, ബത്ത, അധിക സമയ ജോലി പ്രോവിഡന്റ് ഫണ്ട്, ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ബിൽ വ്യവസ്ഥ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |