കളമശേരി: കേന്ദ്ര രാസവസ്തു രാസവള മന്ത്രി ഭഗവന്ത് ഖൂബയെകണ്ട് ഹൈബി ഈഡൻ എം.പി എച്ച് .ഐ .എൽ, ഫാക്ട് തുടങ്ങിയവ സ്ഥാപനങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തി. 1957 ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസക്ടിസൈഡ്സ് ലിമിറ്റഡ് അടച്ച് പൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഹൈബി ഈഡൻ എം.പി കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു.സമാന സ്വഭാവമുള്ള സ്ഥാപനങ്ങളായതിനാൽ എച്ച് .ഐ. എല്ലിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും മാനവശേഷിയും ഉപയോഗപ്പെടുത്തി ഫാക്ട് ഏറ്റെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. 1997ലെ ശമ്പള പരിഷ്ക്കരണ കുടിശിക സംബന്ധിച്ച വിഷയങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |