കൊച്ചി: രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലെങ്കിലും ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ താത്ക്കാലിക ചികിത്സാകേന്ദ്രങ്ങൾ പൂട്ടിക്കെട്ടുന്നു. രണ്ടാം തരംഗം ആഞ്ഞുവീശിയ സമയത്ത് തുറന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവയിലെ ചികിത്സാസൗകര്യങ്ങളാണ് ഘട്ടംഘട്ടമായി കുറയ്ക്കുന്നത്. 2021 ജൂൺ- ജൂലായ് മാസങ്ങളിൽ രോഗവ്യാപനം കൂടിയ സമയത്ത് ജില്ലയിൽ ക്രമീകരിച്ച അധിക കിടക്കകളിൽ 50 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്.
നിലവിലുള്ള കിടക്കകൾ
(ബ്രാക്കറ്റിൽ മുമ്പ് ഉണ്ടായിരുന്നവ)