തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിലെ മൂന്ന് അംഗങ്ങൾ കൂടി ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. സി.പി.എം പ്രാദേശിക നേതാക്കൾ കൂടിയായ എൻ. നാരായണൻ, എം.എ. അസ്‌ലം, എം.ബി. ദിനേഷ് എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതോടെ അറസ്റ്റിലായ ഭരണസമിതി അംഗങ്ങളുടെ എണ്ണം ഏഴായി. 12 അംഗ ഭരണസമിതിയിലെ രണ്ട് വനിതകളടക്കം നാലുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർ ഉടൻ കീഴടങ്ങുമെന്നാണ് സൂചന. ഒരാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ അടക്കം നാല് ഭരണസമിതി അംഗങ്ങളെ ഒരു മാസം മുമ്പാണ് അറസ്റ്റ് ചെയ്തത്.