പാരീസ്: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ശേഷം കരിയർ അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. കൊളംബിയയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ഈ സൂചന നൽകിയത്. ഖത്തറിലേത് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് അറിയിച്ച നെയ്മർ അതിനുശേഷം ഫുട്‌ബാൾ കളിക്കാനുള്ള കരുത്ത് തനിക്കുണ്ടാകുമോ എന്നത് സംശയമാണെന്നും കൂട്ടിച്ചേർത്തു.