ന്യൂഡൽഹി : അടുത്ത വർഷം ഇന്ത്യയിൽ നടത്താനായി മാറ്റിവച്ചിരിക്കുന്ന ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ഇഭയെന്ന പെൺ സിംഹമാണ് ഭാഗ്യചിഹ്നം. വനിതാശാക്തീകരണത്തിന്റെ പ്രതീകമാണ് ഇഭ. കൊവിഡിന് മുന്നേ നടത്താൻ നിശ്ചയിച്ചിരുന്ന ലോകകപ്പ് 2022ഒക്ടോബർ 11 മുതൽ 30വരെയാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.