തിരുവനന്തുപുരം: ശാസ്ത്രീയമായും പ്രൊഫഷണലിസത്തോടെയുമുള്ള കേസന്വേഷണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഉത്ര വധക്കേസിൽ എസ്.പി ഹരിശങ്കറും സംഘവും നടത്തിയതെന്ന് ഡി.ജി.പി അനിൽകാന്ത് പ്രശംസിച്ചു.
. പ്രയാസമേറിയ കേസ് തെളിയിക്കാൻ കഠിന പ്രയത്നം വേണ്ടി വന്നു. അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ട് ഉദ്യോഗസ്ഥർക്ക് അവാർഡ് നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചിട്ടുമുണ്ട്. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ പ്രതി ശിക്ഷിക്കപ്പെടാൻ പോകുന്ന അപൂർവമായ കേസാണിത്. വേഗത്തിൽ കുറ്റപത്രം നൽകാനും കഴിഞ്ഞു. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നാണ് പൊലീസിന്റെ ആവശ്യമെന്നും ഡിജിപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |