SignIn
Kerala Kaumudi Online
Sunday, 22 May 2022 3.22 AM IST

യുവജന കമ്മിഷൻ അദാലത്ത്

yooth

ആലപ്പുഴ: സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിൽ നടത്തിയ അദാലത്തിൽ പരിഗണിച്ച 16 അപേക്ഷകളിൽ 12 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിന് അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികൾ ലഭിച്ചു. പ്രണയബന്ധങ്ങളുടെ തകർച്ച കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, ഗ്രന്ഥശാലകൾ എന്നിവയുടെയും സഹകരണത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ അഡ്വ. ആർ. രാഹുൽ, വി.എ. സമദ്, റെനീഷ് മാത്യു, സെക്രട്ടറി എന്നിവരും അദാലത്തിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.