SignIn
Kerala Kaumudi Online
Monday, 23 May 2022 8.13 PM IST

കോളേജ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: യുവാവ് അറസ്റ്റിൽ

cvcvc

കൊല്ലം : കൊല്ലത്തെ സ്വകാര്യ വനിതാകോളേജിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കടപ്പാക്കട കൈരളി നഗർ - 13 ൽ കിരണാണ് (20) പൊലീസിന്റെ പിടിയിലായത്. കോളേജ് വിദ്യാർത്ഥിനി ഇയാളുമായി നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാൽ വീട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് അടുത്തിടെ ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് കഴിഞ്ഞ ദിവസം ബിരുദ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനിയെ കാമ്പസിൽ അതിക്രമിച്ച് കയറി കോളേജിന്റെ പൊളിഞ്ഞ മതിലിലൂടെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആർ.രജീഷ്, എസ്.സി.പി.ഒ ജലജ, സി.പി.ഒ ബിനു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.